ഇതിനിടെ ഡി ജി പി യ്ക്ക് എതിരായ ഭൂമി കേസിൽ സർക്കാർ പരിശോധന തുടങ്ങി. 

തിരുവനന്തപുരം: ബാധ്യത മറച്ചുവെച്ച് ഡിജിപി ഭൂമി വിൽപ്പനക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നതായി പരാതിക്കാരൻ ഉമർ ഷെരീഫ്. പരാതി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി അറിയിപ്പ് വന്നെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിക്കാരൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടതിയുടെ ഉത്തരവ് സഹിതം കഴിഞ്ഞ മാസം 24 മായിരുന്നു പരാതി നൽകിയതെന്നും ഉമർ ഷെരീഫ് വ്യക്തമാക്കി. പരാതിയുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. ഇതിനിടെ ഡി ജി പി യ്ക്ക് എതിരായ ഭൂമി കേസിൽ സർക്കാർ പരിശോധന തുടങ്ങി. മാധ്യമ വാർത്തകൾ വന്നതിനു പിറകെ ആണ് ഇടപാടിനെക്കുറിച്ചുള്ള വസ്തുതന്വേഷണം നടത്തുന്നത്. കേസ് ഒത്തുതീർപ്പാക്കാനും ഉന്നതർ ശ്രമം തുടങ്ങിയിട്ടുണ്ട്.