ഉദ്യോ​ഗസ്ഥരെല്ലാം ഒരുമിച്ച് പോകുന്നത് ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. തുടർന്ന് രാജേഷ് മോനെ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴയില്‍ എൽഡിഎഫ് കുടുംബയോ​ഗത്തിൽ പങ്കെടുക്കാൻ അനുവാദം നൽകാതിരുന്നതിനെ തുടർന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ക്രൂരമായി മർദിച്ചതായി പരാതി. ആലപ്പുഴ എസ്എൽപുരം പുരം കെഎസ്ഇബി ഓഫിസിലാണ് സംഭവം. മർദ്ദനമേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിന്റെ കുടുംബയോ​ഗം ഇന്ന് നിശ്ചയിച്ചിരുന്നു. 

ഇതിൽ പങ്കെടുക്കുന്നതിനായി എസ് എൽ പുരം കെഎസ്ഇബി ഓഫീസിലെ 16 ജീവനക്കാർ അനുമതി തേടി. എന്നാൽ അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് മോൻ ഇത് അനുവദിച്ചില്ല. ഉദ്യോ​ഗസ്ഥരെല്ലാം ഒരുമിച്ച് പോകുന്നത് ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. തുടർന്ന് രാജേഷ് മോനെ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ചത് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണെന്ന് രാജേഷ് പറഞ്ഞു. ഡ്യൂട്ടി സമയത്ത് യോ​ഗത്തിന് വിടാത്തതിലെ വിരോധത്തെ തുടർന്നാണ് മർ​ദനമെന്നും അദ്ദേഹം വ്യക്തമാക്കി. 

കടം വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുതന്നില്ല;പരസ്യമായി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്