ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. 

കാസർകോട്: മംഗളൂരുവില്‍ ചികിത്സയ്ക്ക് എത്തിയ കാസര്‍കോട് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയലിലെ കെ സുജിത്തിനെയാണ് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ ജിംനേഷ്യം പരിശീലകനാണ് ഇയാള്‍.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ കാസര്‍കോട് സ്വദേശിയായ യുവതിയെ ആശുപത്രി മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിക്കൊപ്പം കൂട്ടുവന്നതായിരുന്നു സുജിത്ത്. പീഡന ദൃശ്യം ഫോണില്‍ പകര്‍ത്തി ഭീഷണിപ്പടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഈ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മംഗളൂരു കോടതിയില്‍ ഹാജരാക്കിയ പ്രതിയ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു.

നവവരൻ കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി, കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഭാര്യയും

https://www.youtube.com/watch?v=Ko18SgceYX8