വടകരയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നൽകി. മുയിപ്പോത്ത് ടൗണിൽ കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നായിരുന്നു പരാതി.
കോഴിക്കോട്: കോഴിക്കോട് വടകരയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതിയിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുക്കും. പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നൽകി. മുയിപ്പോത്ത് ടൗണിൽ കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം, വടകരയിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും സിപിഎം സ്ഥാനാർത്ഥിയായി കെക ശൈലജയുമാണ് മത്സരരംഗത്തുള്ളത്. വടകരയിൽ 10 പേരാണ് ആകെ മത്സരരംഗത്തുള്ളത്. ആകെ 4 ശൈലജ, മൂന്ന് ഷാഫി എന്നിവരുൾപ്പെടെ 10 പേരാണ് ഉള്ളത്. വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).-എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=Ko18SgceYX8