ഷാഫിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി; സരിൻ കൂടെ നില്‍ക്കുന്നയാളാണെന്ന് ശ്രീജിത്ത്

ഷാഫി പറമ്പിലിനെ വിമര്‍ശിച്ച യൂത്ത് കോൺഗ്രസ് നെൻമാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിന് മർദ്ദനമേറ്റതായി പരാതി. സരിൻ കൂടെ നില്‍ക്കുന്നയാളാണെന്നും പാർട്ടിയിൽ ഒപ്പം നിൽക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു.

Complaint that Youth Congress leader who criticized Shafi parambil beaten up in palakkad

പാലക്കാട്: ഷാഫി പറമ്പിൽ എംപിയെ വിമര്‍ശിച്ചും പി സരിനെ അനുകൂലിച്ചും ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നെൻമാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് ശ്രീജിത്ത് നെൻമാറ ആശുപതിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് മര്‍ദനമേറ്റതെന്നും  ഷാഫിയെ അനുകൂലിക്കുന്ന ബൂത്ത്  പ്രസിഡന്‍റായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നും ശ്രീജിത്ത് നെന്മാറ പറഞ്ഞു.

സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സരിനൊപ്പം എന്നായിരുന്നു പോസ്റ്റെന്നും ഇത് പിന്നീട് നേതാക്കളുടെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. പല യോഗങ്ങളിലും പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ അപ്പോഴേക്കെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

അതേസമയം, പാർട്ടിയിൽ ഒപ്പം നിൽക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു. അല്ലാത്തവരെ പുറത്താക്കും. ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ഇതിനു മുമ്പും പരാതിപ്പെട്ടിരുന്നു. സരിനെ അനുകൂലിച്ച് എഫ്ബി പോസ്റ്റിട്ടതാണ് പ്രകോപനം. സരിൻ എന്ത് പ്രശ്നം ഉണ്ടായാലും ഒപ്പം നിൽക്കുന്നയാളാണെന്നും ശ്രീജിത് പറഞ്ഞു.

എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; 'നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ

'എക്സൈസ് സംഘം വീട്ടിലെത്തി അടിവസ്ത്രത്തിൽ നിർത്തി മർദിച്ചു'; യുവാവിന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

 

Latest Videos
Follow Us:
Download App:
  • android
  • ios