Asianet News MalayalamAsianet News Malayalam

ദേശീയപാത വികസനത്തില്‍ കോണ്‍ക്രീറ്റ് റോഡ്; കേരളത്തില്‍ ഇതാദ്യം, ഈ വര്‍ഷം അവസാനത്തോടെ തുറക്കും

എല്‍ആന്‍റ്ടി കണ്‍സ്ട്രക്ഷന്‍സാണ് 2016 ല്‍ കരാര്‍ ഏറ്റെടുത്തത്. ടാര്‍ റോഡ‍ുകള്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മെയിന്‍റനന്‍സ് വേണ്ടിവരുമെങ്കില്‍ കോണ്‍ക്രീറ്റ് റോഡിന് 25 വര്‍ഷത്തേക്ക് കാര്യമായ തകരാറുണ്ടാകില്ല. 

concreate road on national highway development first time in kerala
Author
Trivandrum, First Published Aug 22, 2021, 7:32 PM IST

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആദ്യ കോണ്‍ക്രീറ്റ് റോഡ് ഒരുങ്ങുന്നു. ദേശിയപാത 66 ന്‍റെ വികസനത്തിന്‍റെ ഭാഗമായി മുക്കോല മുതല്‍ കാരോട് വരെയുള്ള 16.5 കി.മി. ദൂരത്തിലാണ് കോണ്‍ക്രീറ്റ് റോഡ് തയ്യാറാക്കുന്നത്. എല്‍ആന്‍റ്ടി കണ്‍സ്ട്രക്ഷന്‍സാണ് 2016 ല്‍ കരാര്‍ ഏറ്റെടുത്തത്. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളും, അണ്ടര്‍പാസുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം നീണ്ടതും പദ്ധതിക്ക് വെല്ലുവിളിയായി. പദ്ധതിക്കാവശ്യമായ മണ്ണെടുക്കുന്നതിന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യുടെ അനുമതി ലഭിക്കാനും വൈകി.

2020 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കൊവിഡ് വില്ലനായതോടെ വീണ്ടും പദ്ധതി നീണ്ടു. കോണ്‍ക്രീറ്റ് റോഡിനിരുവശവും 7.5 മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡ് തയ്യാറാക്കുന്നുണ്ട്. ഇതിനും സ്ഥലമേറ്റെടുപ്പ് പ്രശ്നമാണ്. അതുകൊണ്ടുതന്നെ പലയിടത്തും സര്‍വ്വീസ് റോഡ് നിര്‍മ്മാണം മുടങ്ങിയിട്ടുണ്ട്. 16.5 കി.മി. ദൈര്‍ഘ്യമുള്ള കോണ്‍ക്രീറ്റ് റോഡിലെ 14 കിമിറ്ററോളം ഇതിനകം പൂര്‍ത്തിയാക്കി. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് ദേശീയപാത വികസന അതോറിറ്റിയുടെ പ്രതീക്ഷ. ടാര്‍ റോഡ‍ുകള്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മെയിന്‍റനന്‍സ് വേണ്ടിവരുമെങ്കില്‍ കോണ്‍ക്രീറ്റ് റോഡിന് 25 വര്‍ഷത്തേക്ക് കാര്യമായ തകരാറുണ്ടാകില്ല. എന്നാല്‍ മുടക്കുമുതല്‍ കൂടുതലാണ്.

Follow Us:
Download App:
  • android
  • ios