Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു, മൃതദേഹം 12-ാം നിലയിൽ തൂങ്ങിക്കിടക്കുന്നു

കൊച്ചി പനമ്പള്ളി നഗർ വിദ്യാനഗർ കോളനിയിലാണ് സംഭവമുണ്ടായത്. നിർമാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. മുകളിൽ നിന്ന് നിർമാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 

concrete beam crashed and fell down over migrant workers in kochi one dead
Author
Kochi, First Published Jul 15, 2021, 1:19 PM IST

കൊച്ചി: കൊച്ചിയിൽ കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഇദ്ദേഹത്തിന്‍റെ മൃതദേഹം 12-ാം നിലയിൽ ഒരു കമ്പിന് മുകളിൽ തൂങ്ങിക്കിടക്കുകയാണ്. മരിച്ചയാളുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കോൺക്രീറ്റ് ബീം പൊട്ടിവീണപ്പോൾ നാല് തൊഴിലാളികൾ മാറിക്കളഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. 

കൊച്ചി പനമ്പള്ളി നഗർ വിദ്യാനഗർ കോളനിയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. മുകളിൽ നിന്ന് നിർമാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബീം വീഴുമ്പോൾ നാല് തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ ഒരാൾക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളിൽ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിർമാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളിൽ കഴിഞ്ഞ ഒന്നരമണിക്കൂറായി കുരുങ്ങിക്കിടക്കുകയാണ്. 

മൃതദേഹം പുറത്തെടുക്കാനുള്ള ഊർജിത പ്രവർത്തനങ്ങൾ കൊച്ചിയിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios