തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും സംഘർഷം. കോളേജിലെ കെമിസ്ട്രി-ഇസ്ലാമിക് ഹിസ്റ്ററി വകുപ്പുകളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് കോളജ് നേരെത്തെ വിട്ടു. വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ചതുൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന കോളേജിലാണ് വീണ്ടും സംഘർഷമുണ്ടായിരിക്കുന്നത്. 

കഴിഞ്ഞ മാസം 12-നാണ് യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ചേർന്ന് കുത്തികൊല്ലാൻ ശ്രമിച്ചത്.  കേസിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്, നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.