ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമെന്നാണ് കോൺഗ്രസ് ആരോപണം. സിപിഎം പരിപാടിക്ക് കളക്ടർ ഔദ്യോഗിക സ്വഭാവം നൽകിയെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.
കണ്ണൂർ: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ പങ്കെടുത്തതിനെതിരെ വിമർശനവുമായി കോൺഗ്രസ്. അന്താരാഷ്ട്ര പഠന കോൺഗ്രസിനോട് അനുബന്ധിച്ച് നടത്തിയ മോർണിങ് വാക്ക് പരിപാടി കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമെന്നാണ് കോൺഗ്രസ് ആരോപണം. സിപിഎം പരിപാടിക്ക് കളക്ടർ ഔദ്യോഗിക സ്വഭാവം നൽകിയെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെയുളള സിപിഎം നേതാക്കളും പ്രവർത്തകരുമാണ് മോർണിങ് വാക്കിൽ പങ്കെടുത്തത്.
കുവൈത്തിൽ റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി, ഒൻപത് സ്റ്റോറുകൾക്ക് പിഴയിട്ടു
