തിരുവനന്തപുരം: എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.  

പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എ.ഐ.എം.എം. നേതാവും എം.പി.യുമായ അസദുദ്ദിൻ ഒവൈസിയുടെ ചിത്രവുമായി ചേർത്താണ് സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീർത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്നു ചൂണ്ടി കാട്ടി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നൽകിയത്.