Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീർത്ത് യുഡിഎഫ്, അണിനിരന്നത് ആയിരങ്ങൾ

തിരുവനന്തപുരത്ത് എകെ ആൻറണിയും കണ്ണൂരിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മൻചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് ബെന്നി ബഹന്നാനും പ്രതിഷേധത്തിന് നേതൃത്വം നൽകി

Congress lead UDF human map protest against CAA in kerala
Author
Thiruvananthapuram, First Published Jan 30, 2020, 7:22 PM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ 12 ജില്ലകളിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. മതസാമുദായിക നേതാക്കളും സമരത്തിൽ പങ്കാളിയായി.

ചങ്കുറപ്പോടെ ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അയിരക്കണക്കിന് ആളുകള്‍ മനുഷ്യഭൂപടത്തിൽ അണി ചേര്‍ന്നത്. ത്രിവണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഭൂപടം തീര്‍ത്തത്. ചുറ്റും ദേശീയപതാകയേന്തിയ പ്രവർത്തകർ സംരക്ഷണ കവചം തീർത്തു. രാഷ്ട്രപിതാവ് വെടിയേറ്റു വീണ 5.17 ന് ഭരണഘടനാ സംരക്ഷ പ്രതിജ്ഞ ചൊല്ലി.

തിരുവനന്തപുരത്ത് എകെ ആൻറണിയും കണ്ണൂരിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മൻചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് ബെന്നി ബഹന്നാനും പ്രതിഷേധത്തിന് നേതൃത്വം നൽകി.

മുൻമന്ത്രി എം കമലത്തിൻറെ മരണത്തെ തുടർന്ന് കോഴിക്കോട് മനുഷ്യ ഭൂപടം തീര്‍ത്തില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലോംഗ് മാർച്ചും മറ്രു ജില്ലകളിൽ മനുഷ്യ ഭൂപടം തീർക്കലും വഴി പൗരത്വപ്രശ്നത്തിൽ എൽഡിഎഫിനെക്കാൾ മുന്നിലാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. .തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ,പൗരത്വപ്രശ്നം കത്തിനിൽക്കുമ്പോൾ മേധാവിത്വം ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.

Follow Us:
Download App:
  • android
  • ios