കോഴിക്കോട്: സിബി വയലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴിയെടുക്കുന്നു.ഇന്ന് രാവിലെയാണ് കോഴിക്കോട് സബ് സോണൽ ഓഫിസിൽ ഷൗക്കത്ത് മൊഴിനൽകാനെത്തിയത്. 

നിലമ്പൂരിലെ എജുക്കേഷൻ കണസൽട്ടന്റായിരുന്ന സിബി വയലിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് സിബി കോടികൾ തട്ടിയെന്നാണ് പരാതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ്  ആര്യാടൻ ഷൗക്കത്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. 

ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവ നടത്തിപ്പിന് നാൽപ്പത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇഡിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെയും ഇഡി വിളിച്ച് വരുത്തിയത്.