Asianet News MalayalamAsianet News Malayalam

'തലസ്ഥാനം കൊച്ചിയിലേക്ക്'; ലോജിക്കൽ ആണ്, സമ്മതിക്കണം, ഹൈബി ഈഡനെ പരിഹസിച്ച് കെ. മോഹൻകുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ഇതിലെല്ലാം ഇടപെടാൻ ധാരാളം സമയമുണ്ടെന്ന് കണ്ടെത്തിയ എറണാകുളം എംപിയെ സമ്മതിക്കണം- പരിഹാസവുമായി  കെ മോഹൻകുമാർ.

congress leader k mohankumar against hibi eden mp demand to move keralas capital from thiruvananthapuram to kochi vkv
Author
First Published Jul 1, 2023, 5:38 PM IST

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിർദ്ദേശത്തിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ. മോഹൻ കുമാർ. തികച്ചും ബാലിശമായ, തെറ്റായ
ഈ നീക്കത്തെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ഇതിലെല്ലാം ഇടപെടാൻ ധാരാളം സമയമുണ്ടെന്ന് കണ്ടെത്തിയ എറണാകുളം എംപിയെ സമ്മതിക്കണമെന്നും മോഹൻ കുമാർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് മോഹൻ കുമാർ ഹൈബി ഈഡനെതിരെ പരസ്യമായി രംഗത്ത് വന്നത്.

'ഉടലിന്റെ മദ്ധ്യഭാഗത്തേക്ക് തല മാറ്റിവയ്ക്കണമെന്ന  നിർദ്ദേശവും ഒരർത്ഥത്തിൽ ലോജിക്കൽ ആണ്. പാർലിമെന്‍റിൽ സ്വന്തം നിലയ്ക്ക് ബിൽ അവതരിപ്പിച്ച എംപി സ്വന്തം സഹപ്രവർത്തകരെ വിഷമ വൃത്തത്തിലാക്കുകയാണ്, എന്താണിതിന്‍റെ യഥാർത്ഥ ഉന്നം'- മോഹൻ കുമാർ ചോദിക്കുന്നു.

2023 മാർച്ച് 9 നാണ് ഈ കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന്, മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ  ഹൈബി ഈഡന്‍റെ നിര്‍ദ്ദേശത്തോട് മുഖം കേരള സര്‍ക്കാര്‍ എതിർപ്പറിയിച്ചിരിക്കുകയാണ്. വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി. എംപിയുടെ നിർദ്ദേശം പ്രായോഗികമാല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. 

വൻ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാകും വികസനത്തിനായി ഒരിഞ്ച് പോലും ഭൂമി ഏയേറ്റടുക്കാനില്ലാത്ത കൊച്ചി നഗരത്തിൽ ഓഫീസ് മാറ്റാന്‍ കഴിയില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഉടലിന്‍റെ മദ്ധ്യഭാഗത്തേക്ക്
തല മാറ്റിവയ്ക്കണമെന്ന  നിർദ്ദേശവും ഒരർത്ഥത്തിൽ
ലോജിക്കൽ ആണ്
നരേന്ദ്ര മോദിക്ക്, ഇതിലെല്ലാം ഇടപെടാൻ , ധാരാളം സമയമുണ്ടെന്ന്
കണ്ടെത്തിയ എറണാകുളം
എം പിയെ
സമ്മതിക്കണം.
തലസ്ഥാനം കൊച്ചിയ്ക്ക് മാറ്റണമെന്ന് സ്വയംതോന്നി, 
പാർലിമെന്റിൽ സ്വന്തം നിലയ്ക്ക് ബിൽ അവതരിപ്പിച്ച എംപി
സ്വന്തം സഹപ്രവർത്തകരെ
വിഷമവൃത്തത്തിലാക്കുകയാണ്
പാർട്ടി എം പി യും സാധാരണ അംഗവും ശീലിച്ചിരിക്കേണ്ട
വഴക്കങ്ങൾ വലിച്ചെറിഞ്ഞ് .,
വാർത്ത സൃഷ്ടിക്കുമ്പോൾ ......
എന്താണിദ്ദേഹത്തിന്റെ 
യഥാർത്ഥ ഉന്നം ....?
തികച്ചും ബാലിശമായ, തെറ്റായ
ഈ നീക്കത്തെ അപലപിക്കുന്നു.

Read More : ആഡംബര കാറിൽ 221 കിലോ കഞ്ചാവ്, ഉറവിടം തേടി കേരള പൊലീസ് ഒഡീഷയിൽ: 'ഗഞ്ച റാണി'യും കൂട്ടാളിയും പിടിയിൽ

Follow Us:
Download App:
  • android
  • ios