കണ്ണൂര്‍: കെ സി വേണുഗോപാലിന്‍റെ കുടുബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കണ്ണൂരിലെത്തി. അൽപസമയത്തിനകം പിലാത്തറ കണ്ടോന്താറിലെ വീട്ടിലേക്ക് രാഹുൽ എത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് മടങ്ങുക. കൊവിഡ് ബാധിച്ച് കെസി വേണുഗോപാലിന്‍റെ അമ്മ കെ സി ജാനകിയമ്മ ഇന്നലെ പുലർച്ചെ മരിച്ചിരുന്നു.