ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് നിലവിലെ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. പാർട്ടിയിൽ ഒരു വിഭാഗം യുഡിഎഫിലേക്ക് മടങ്ങുന്നതിനെ അനുകൂലിക്കുമ്പോൾ, കോൺഗ്രസ് നേതൃത്വം പ്രതീക്ഷയോടെയാണ് ഈ നീക്കങ്ങളെ കാണുന്നത്.
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൽ ഉദ്വേഗ നീക്കങ്ങൾ നടക്കുന്നതായി സൂചന. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മുന്നണി വിടുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കേരളാ കോൺഗ്രസ് ക്യാമ്പിൽ അണിയറ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ട്. ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചന. അതേ സമയം, പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോൺഗ്രസ് തങ്ങളോടൊപ്പം ചേർന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോൺഗ്രസ്. കേരള കോൺഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നിൽക്കുന്നതാകും നല്ലതെന്ന് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അതേ സമയം, കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചക്കായി കേരള നേതാക്കൾ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. 16 ന് ദില്ലിയിൽ വച്ചാണ് യോഗം. രാഹുൽ ഗാന്ധിയും മല്ലിതാർജ്ജുൻ ഖർഗെയും ചർച്ചയിൽ പങ്കെടുക്കും. മുന്നണി വിപുലീകരണവും ചർച്ചക്ക് വരും. സ്ക്രീനിംഗ് കമ്മ്റ്റി ഇന്ന് കേരളത്തിൽ ചേരും.


