സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ നിൽക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരുo ഒരേ തൂവൽ പക്ഷികളാണ്. ഉന്നത നേതൃത്യത്തിന്‍റെ അറിവില്ലാതെ എസ്എഫ് ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ നിൽക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതമെന്നു ആശയത്തിൽ കൈകോർത്ത സിപി എമ്മിന്‍റെയും ബിജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്തിട്ടും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിന്‍റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായി. മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന അശയം ഇപ്പോൾ പിണറായിയും അണികളും പൂർണ്ണയും ഏറ്റെടുത്തിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു
