ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ദില്ലി : ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.

കോൺഗ്രസ് സ്ഥാനാർത്ഥികൾ 

തിരുവനന്തപുരം ശശി തരൂർ

ആറ്റിങ്ങൽ അടൂർ പ്രകാശ്

മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട ആന്റോ ആന്റണി

ആലപ്പുഴ കെ.സി വേണുഗോപാൽ

എറണാകുളം ഹൈബി ഈഡൻ

ഇടുക്കി ഡീൻ കുര്യാക്കോസ്

ചാലക്കുടി ബെന്നി ബഹ്നാൻ

തൃശൂർ കെ.മുരളീധരൻ 

പാലക്കാട് വി. കെ ശ്രീകണ്ഠൻ 

ആലത്തൂർ രമ്യ ഹരിദാസ്

കോഴിക്കോട് എം കെ രാഘവൻ 

വടകര ഷാഫി പറമ്പിൽ

കണ്ണൂർ കെ.സുധാകരൻ 

വയനാട് രാഹുൽ ഗാന്ധി

കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ