ധാരണയായിട്ടും വയനാടും  വടകരയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത കോൺഗ്രസ്. രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തിയ ശേഷം തീരുമാനിച്ചേക്കും. ആറ്റിങ്ങലിൽ അടൂർ പ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും തന്നെ.

തിരുവനന്തപുരം: അവസാനം പുറത്തിറക്കിയ പട്ടികയിലും വയനാട്, വടകര സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് വടകരയിൽ കെ മുരളീധരന്‍റെ പേര് കെ പി സി സി നിർദേശിച്ചത്. വയനാട്ടിൽ മൂന്ന് പേരുടെ പട്ടിക സമർപ്പിച്ച സംസ്ഥാന ഘടകം ടി സിദ്ദിഖിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ ധാരണയിൽ എത്തിയതും വടകരയിലെ സ്ഥാനാർത്ഥിയെ നിർദേശിച്ചതിന് ഒപ്പമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനത്തിലുള്ള രാഹുൽ ഗാന്ധി രാത്രിയോടെയേ ദില്ലിയിൽ എത്തൂ. അതിനുശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.

Also Read:കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക; രണ്ടിടങ്ങളിൽ കൂടി ഔദ്യോഗിക പ്രഖ്യാപനം

നിലവിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം: ശശി തരൂര്‍ 
ആറ്റിങ്ങൽ: അടൂർ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്‍റോ ആന്‍റണി
ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ് 
തൃശൂര്‍: ടി എൻ പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹ്നാൻ
ആലത്തൂർ: രമ്യ ഹരിദാസ് 
പാലക്കാട്: വി കെ ശ്രീകണ്ഠൻ 
കോഴിക്കോട്: എം കെ രാഘവൻ
കണ്ണൂര്‍: കെ സുധാകരൻ 
കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ