ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു. എൽഡിഎഫ് മന്ത്രി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്തതിനെയും അദ്ദേഹം വിമർശിച്ചു.
കോഴിക്കോട്: മതരാഷ്ട്രമാണ് ലക്ഷ്യം എന്ന് ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചത് ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. രാജ്യവിരുദ്ധ പ്രസ്താവനയാണിത്. ഇത് തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തയ്യാറാകുമോ? ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന രാഷ്ട്രീയ സഖ്യത്തിലാണെന്ന് പറയാൻ യുഡിഎഫ് തയ്യാറാകണം. ജമാഅത്തെ ഇസ്റ്റാമിയുടെ നിലപാട് ഭരണഘടന വിരുദ്ധമാണ്. പിണറായി സർക്കാർ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിനെതിരെ കേസെടുക്കണം. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ എൽഡിഎഫ് മന്ത്രി പങ്കെടുത്തത് പുറത്ത് ഒന്ന് പറയുകയും അകത്ത് മൃദു സമീപനം സ്വീകരിക്കുകയും ചെയ്യുന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.