രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ഒൌദ്യോഗികമായി പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശും ആലപ്പുഴയിൽ നിന്ന് ഷാനി മോൾ ഉസ്മാനും മത്സരിക്കും

തിരുവനന്തപുരം: രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ഒൌദ്യോഗികമായി പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശും ആലപ്പുഴയിൽ നിന്ന് ഷാനി മോൾ ഉസ്മാനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നാല് സീറ്റിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടരുകയായിരുന്നു. വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് അവസാന തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം: ശശി തരൂര്‍ 
ആറ്റിങ്ങൽ: അടൂർ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്‍റോ ആന്‍റണി
ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ് 
തൃശൂര്‍: ടി എൻ പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹ്നാൻ
ആലത്തൂർ: രമ്യ ഹരിദാസ് 
പാലക്കാട്: വി കെ ശ്രീകണ്ഠൻ 
കോഴിക്കോട്: എം കെ രാഘവൻ
കണ്ണൂര്‍: കെ സുധാകരൻ 
കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ