വി എസ് സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലേക്ക് കോൺ​ഗ്രസ് മാർച്ച്.

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലേക്ക് കോൺ​ഗ്രസ് മാർച്ച്. പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥൻ ശശിധരന്റെ തൃപ്പൂരിലെ വീട്ടിലേക്കാണ് കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ബാരിക്കേഡ് മറികടന്ന പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം പ്രതിഷേധത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായി പോയ പോലീസ് ജീപ്പ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പ് വാങ്ങുന്നതിന് വേണ്ടിയിട്ടാണ് തടഞ്ഞത്. പിന്നീട് പൊലീസ് ജീപ്പ് കടത്തി വിട്ടു. തൃശൂർ മാടക്കത്തറയിൽ പൊലീസുകാരുടെ ചിത്രം പതിച്ച പോസ്റ്റർ നശിപ്പിച്ചിട്ടുണ്ട്. പൊലീസാണ് പോസ്റ്റര്‍ നശിപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025