തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയിൽ ലഭിച്ച ഭാരവാഹിത്വം രാജിവെക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് എന്നിവരെ കോൺഗ്രസ് പുറത്താക്കി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് ബീനാ ജയനേയും വൈസ് പ്രസിഡന്‍റ് ജഗന്നാഥൻ പിള്ളയേയുമാണ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. 

എസ്ഡിപിഐയുടെ ഒരംഗത്തിന്‍റെ പിന്തുണയോടെ അധികാരത്തിലേറിയ ഇവർ ഡിസിസി രേഖാമൂലം ആവശ്യപ്പെട്ടിട്ടും രാജി വെക്കാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി.