എംവി ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുടെ ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം യോഗത്തിൽ ഉണ്ടായി.

കോഴിക്കോട്: തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച ആൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി. ഏരിയാ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസ് ആണ് പരാജയ കാരണമെന്ന് ചില അംഗങ്ങൾ പറഞ്ഞപ്പോഴാണ് സംസ്ഥാന സമിതി അംഗം ചന്ദ്രൻ തെളിവ് നൽകിയില്ലെങ്കിൽ നടപടി എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയത്. തുറന്ന വിമർശനം ആകാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടെയാണ് വിമർശനം ഉന്നയിച്ച ആൾക്കെതിരെ ഭീഷണി മുഴക്കിയത്. എംവി ഗോവിന്ദൻ പിണറായി വിജയൻ എന്നിവരുടെ ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം യോഗത്തിൽ ഉണ്ടായി.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവിയാണ് കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയര്‍ന്നു സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ല വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായില്ല ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചു പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞത് ഇതൊക്കെക്കൊണ്ടെന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ വിമര്‍ശിച്ചു.

തൃത്താലയിലെ തോൽവി മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാത്തതിന്റെ ഭാഗമാണെന്നും ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം ഉണ്ടായി പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും അംഗങ്ങൾ പറഞ്ഞു.