സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.
മലപ്പുറം: ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതേസമയം മലപ്പുറം അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്നിശമനസേന അറിയിച്ചു.


