Asianet News MalayalamAsianet News Malayalam

ഓണം അഡ്വാന്‍സ് വേണം; ചവറ കെഎംഎംഎല്ലില്‍ കരാർ തൊഴിലാളികളുടെ പ്രതിഷേധം; ജനറല്‍ മാനേജരെയടക്കം തടഞ്ഞ് വച്ചു

 ഓണം  അഡ്വാന്‍സ്  നല്‍കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരെ റസ്റ്റ് ഹൗസില്‍ തടഞ്ഞ് വച്ചിരിക്കുകയാണ്.

contract staff protest in chavara kmml
Author
Kollam, First Published Aug 29, 2020, 8:59 AM IST

കൊല്ലം: ഓണം അഡ്വാന്‍സ് ആവശ്യപ്പെട്ട്  ചവറ കെ  എം എം എല്ലിലെ കരാര്‍ തൊഴിലാളികള്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം മാനേജ്മെന്‍റ് അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം.. തൊഴിലാളികള്‍ക്ക് കരാറുകാർ വേതനം നല്‍കണമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

പൊതുമേഖല സ്ഥാപനമായ ചവറ കെ എം എം എല്ലില്‍   കരിമണല്‍  ഖനനം നടത്തുന്ന  ബ്ലോക്ക് രണ്ടിലെ  കരര്‍ തൊഴിലാളികളാണ്  മനേജ്മെന്‍റ് അധികൃതരെ തടഞ്ഞ് വച്ചിരിക്കുന്നത്. ആറ്മാസമായി തൊഴില്‍ ഇല്ലാത്ത  കരാര്‍ തൊഴിലാളികള്‍ക്ക്  കമ്പനി നേരിട്ട് ഓണം അഡ്വാന്‍സ് നല്‍കണമെന്നാണ്  ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലന്നാണ് കെ എം എം എല്‍  അധികൃതര്‍  പറയുന്നത്. ഇന്നലെ മൂന്ന് മണിക്ക് തൊഴിലാളിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവരെ തൊഴിലാളികള്‍ തടഞ്ഞ് വച്ചിരിക്കുന്നത്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

സി ഐ റ്റി യു ഉള്‍പ്പടെ എല്ലാ തൊഴിലാളിസംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്   കരിമണല്‍ ഖനനം നടക്കുന്ന മറ്റ്  ബ്ലോക്കുകളില്‍ തൊഴിലാളികള്‍ക്ക് ഓണം അഡ്വാന്‍സ് ഉള്‍പ്പെടുള്ള വേതനം നല്‍കിയതായി തൊഴിലാളി നേതാക്കള്‍  പറയുന്നു. അതേസമയം കരാറുകാരുടെ കീഴില്‍  ജോലിചെയ്യുന്ന  തൊഴിലാളികള്‍ക്ക്  ഓണം  അഡ്വാന്‍സ്  നല്‍കാന്‍ നയമപരമായി കഴിയില്ലന്ന്  മാനേജ്മെന്‍റ് അധികൃതര്‍ അറിയിച്ചു.
 

Read Also:കെ.എ.എസ്. മുഖ്യപരീക്ഷ നവംബര്‍ 20നും 21നും; എഴുതുന്നത് 3208 പേര്‍...

 

Follow Us:
Download App:
  • android
  • ios