ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
ദില്ലി: ഇന്ത്യാ പാക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079.
കേരളവും കൺട്രോൾ റൂം തുറന്നു
സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
സംഘർഷമേഖലയിൽ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികൾ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം:
FAX NO - 0471 2322600
Tel No - 0471-2517500/2517600
ഇമെയിൽ: cdmdkerala@kerala.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ:
18004253939 (ടോൾ ഫ്രീ നമ്പർ )
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാം
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരള ഗവ. സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കി. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.


