തൃശ്ശൂരിലെ വിജിലൻസ് സംഘമാണ് കയ്യോടെ പിടികൂടിയത്. പനമുക്ക് സ്വദേശി സന്ദീപ് വീടിന്റെ ഉടമസ്ഥാവസ്ഥാവകാശം മാറ്റാനെത്തിയപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസിനെ അറിയിക്കുകയായിരുന്നു. 

തൃശൂർ: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. തൃശ്ശൂർ കോർപ്പറേഷൻ മേഖല ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ കെ നാദിർഷയാണ് അറസ്റ്റിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനായി കൈക്കൂലിയായി വാങ്ങിയത് 2000 രൂപയാണ്. തൃശ്ശൂരിലെ വിജിലൻസ് സംഘമാണ് കയ്യോടെ പിടികൂടിയത്. പനമുക്ക് സ്വദേശി സന്ദീപ് വീടിന്റെ ഉടമസ്ഥാവസ്ഥാവകാശം മാറ്റാനെത്തിയപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസിനെ അറിയിക്കുകയായിരുന്നു. 

'വേണ്ട രീതിയിൽ കണ്ടാലേ കിട്ടൂ' എന്ന് പൊലീസുകാരൻ; വിജിലൻസിനെ കൊണ്ട് പിടിപ്പിച്ച് യുവാവ്

തൃശ്ശൂരിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ | Thrissur