നിലവിലെ നിയമം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ ചുമത്താനാകൂ എന്ന് പൊലീസ്


കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ മണിക്കൂറുകൾ അമിത വേഗത്തിൽ കാറോടിച്ച് ഭീതി വിതച്ച ദമ്പതികളെ കോടതിയിൽ ഹാജരാക്കാതെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.കായംകുളം സ്വദേശി അരുൺ കുമാർ,ഭാര്യ ധനുഷ് എന്നിവരാണ് ഇന്നലെ മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ മരണപ്പാച്ചിൽ നടത്തിയത്.നിരവധി വാഹനങ്ങളിൽ തട്ടി പാഞ്ഞ ഇവരെ ഒടുവിൽ റോഡിന് കുറുകെ ക്രെയിൻ നിർത്തിയിട്ടാണ് പോലീസ് പിടികൂടിയത്.വാഹനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഇവരെ പിന്നീട് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. കാറില്‍ നിന്ന് കഞ്ചാവും പിടികൂടിയിട്ടുണ്ട്. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവില്‍ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.മാത്രമല്ല വാഹനം നരിവധി വാഹനങ്ങളില്‍ തട്ടിയെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ പൊലീസിന്‍റെ ഔ്ദയോഗിക കൃത്വനിര്‍വ്വഹണം തടഞ്ഞതിന്‍റെ പേരിലുള്ള വകുപ്പ് ചുമത്താന്‍ തയ്യാറാകുമോയെന്നതില്‍ ഇതുവരെ വ്യക്തതയില്ല