തിരുവനന്തപുരം: ചെമ്പൂര് ദബതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൂര് സ്വദേശി രവികുമാറിനേയും ഭാര്യ ബിന്ദുവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്നു രവികുമാർ. പ്രമേഹത്തെ തുടർന്ന് രവി കുമാറിന്‍റെ കാൽ വിരലുകൾ മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം