കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ഹര്‍ജി ഇന്ന് അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും. 

കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കാക്കനാട്ടെ ജില്ലാ ജയിലിലെത്തി ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ശിവശങ്കരെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിനെക്കുറിച്ച്, ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കള്ളക്കടത്തിന് അദ്ദേഹം എല്ലാ ഒത്താശയും ചെയ്തിരുന്നുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിട്ടിണ്ട്. 

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില് നല്‍കിയ ഹർജിയും ഇന്നാണ് പരിഗണിക്കുന്നത്.