കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയത്.  

ഒന്‍പതാം പ്രതി സനില്‍ കുമാര്‍ ഒഴികെ ബാക്കിയുള്ള പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇയാളുടെ ജാമ്യം ഇതേ തുടര്‍ന്ന് കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് സനില്‍ കുമാര്‍ കോടതിയില്‍ ഹാജരാവാതെ ഇരിക്കുന്നത്. ഇതാണ് ജാമ്യം റദ്ദാക്കാന്‍ കാരണം. ഇയാള്‍ക്ക് ജാമ്യം നിന്നവര്‍ക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. 

നടിയെ ആക്രമിച്ച  ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി തളളിയ സാഹചര്യത്തിൽ വിചാരണ നടപടികൾ തുടരാൻ കോടതിക്ക് ഇനി തടസമില്ല. മാത്രമല്ല  ആറുമാസത്തിനുളളിൽ വിസ്താരം പൂർത്തിയാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.കോടതി നടപടികൾ തുടങ്ങി.
ജാമ്യത്തിലുള്ള ഒമ്പതാം പ്രതി സനിൽകുമാർ ഹജരായില്ല. ദിലീപ് കോടതിയുടെ അനുമതിയോടെ വിദേശപര്യടനത്തിലാണ്. ബാക്കി എല്ലാ പ്രതികളും ഹാജരായി