Asianet News MalayalamAsianet News Malayalam

ഏഴ് ജില്ലകളിലെ കോടതികൾ ചൊവ്വാഴ്ച തുറക്കും; റെഡ്‌സോണിൽ അടഞ്ഞുതന്നെ

മൂന്നിലൊന്ന് ജീവനക്കാരുമായാണ് കോടതികൾ തുറക്കുക. എറണാകുളം, കൊല്ലം, പത്തനംതിട്ട കോടതികൾ ശനി മുതലാവും തുറന്ന് പ്രവർത്തിക്കുക. റെഡ് സോൺ ജില്ലകളിൽ കോടതി തുറക്കില്ല.

courts in kerala will open on tuesday
Author
Kochi, First Published Apr 19, 2020, 10:37 AM IST

കൊച്ചി: കൊവിഡ് ബാധയുടെ ആശങ്ക കാരണം കഴിഞ്ഞ ഒരു മാസമായി നിശ്ചലമായ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ വീണ്ടും ആരംഭിക്കും. എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞ് കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കുക.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ഇതിൽ ഉൾപ്പെടും. എന്നാൽ എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.

സുപ്രീംകോടതിയുടെയും സംസ്ഥാന സർക്കാറിൻ്റെയും മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സർക്കുലറിലൂടെ അറിയിച്ചു. പ്രവർത്തനം ആരംഭിക്കുന്ന കോടതികളിൽ 33% ജീവനക്കാർ ഹാജരാകണം. കോടതികളിൽ വെക്കേഷൻ സമയം ആയതുകൊണ്ട് തന്നെ അടഞ്ഞ് കിടന്ന സമയങ്ങളിലെ കെട്ടി കിടക്കുന്ന ജോലികൾ ചെയ്ത് തീർക്കണമെന്നും സർക്കുലറിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios