ക്രൈം ബ്രാഞ്ച് എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല. ലോക്ക്  ഡൗണ്‍ സമയത്ത്  സത്യവാങ് മൂലം കൈവശം വയ്ക്കാതെയാണ് ഇയാള്‍ പുറത്തിറങ്ങിയെന്നാണ് ആരോപണം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാരനെ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ ശ്രീകാര്യം സിഐക്കെതിരെ അന്വേഷണം. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് തിരികെ വരുമ്പോൾ പൊലീസ് മർദ്ദിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. ലോക്ക് ഡൗണ്‍ സമയത്ത് സത്യവാങ് മൂലം കൈവശം വയ്ക്കാതെയാണ് ഇയാള്‍ പുറത്തിറങ്ങിയെന്നാണ് വിവരം. 

അടച്ചിട്ട ബാറിൽ മദ്യം ആവശ്യപ്പെട്ട് ബഹളം; യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് പരിശോധനയ്ക്കിടെ പൊലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെയും ഇത്തരത്തില്‍ വ്യാപക പരാതി ഉയ‍ര്‍ന്ന പശ്ചാത്തലത്തിലായിരുന്നു പൊലീസ് മേധാവിയുടെ പ്രതികരണം. അതേ സമയം കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണിന്‍റെ നാലാംദിവസം സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പൊലീസ് നടപടി കടുപ്പിച്ചപ്പോൾ റോഡിൽ വെറുതെ ഇറങ്ങിയവരൊക്കെ വീട്ടിലൊതുങ്ങി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക