Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സമ്പർക്കരോഗികൾ 3000 ത്തിന് മുകളിൽ, തിരുവനന്തപുരത്ത് ഗുരുതരസ്ഥിതി തുടരുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്

covid 19 cases in kerala 10 September
Author
Thiruvananthapuram, First Published Sep 10, 2020, 6:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത്  കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3349 പേരിൽ 3058 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അതേ സമയം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തലസ്ഥാനത്താണ് ഇന്നും കൂടുതൽ രോഗികളുള്ളത്. ജില്ലയിൽ ഇന്ന്  558 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 542  പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 

ജില്ലാ അടിസ്ഥാനത്തിലെ സമ്പര്‍ക്ക രോഗികളുടെ വിവരം

തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 
എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 33 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി (സബ് വാര്‍ഡ് 8), പെരുമ്പാലം (സബ് വാര്‍ഡ് 2), തൃശൂര്‍ ജില്ലയിലെ മടക്കത്തറ (സബ് വാര്‍ഡ് 11, 12, 13), ചൊവ്വന്നൂര്‍ (5, 6), ഏങ്ങണ്ടിയൂര്‍ (സബ് വാര്‍ഡ് 15), വാരന്തറപള്ളി (12), അരിമ്പൂര്‍ (11), വടക്കേക്കാട് (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ (12, 13), കുറ്റിയാടി (11), ഓമശേരി (2), പാലക്കാട് ജില്ലയിലെ എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6), ഇടുക്കി ജില്ലയിലെ പെരുന്താനം (6), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ ഉദയാനാപുരം (6), അയ്മനം (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (സബ് വാര്‍ഡ് 18), കൊല്ലം ജില്ലയിലെ ചിതറ (12), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (6, 7 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തേക്കുംകര (1 (സബ് വാര്‍ഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂര്‍ (സബ് വാര്‍ഡ് 8), മാള (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ കോതമംഗലം (സബ് വാര്‍ഡ് 17, 19), കൂവപ്പടി (സബ് വാര്‍ഡ് 13), ഒക്കല്‍ (9), പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ സബ് വാര്‍ഡ് (8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

Follow Us:
Download App:
  • android
  • ios