കാസർകോട്: കാസർകോട് ജില്ലയിലെ സഹകരണ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ജോയിൻ്റ് രജിസ്ട്രാർ അറിയിച്ചു. ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കരുതെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടർ ജോയിൻ്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയത്.

സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങൾ ജീവനക്കാരെ പരിമിതപ്പെടുത്തി കൊണ്ടോ ജോലി ദിവസങ്ങൾ ക്രമപ്പെടുത്തിയോ പതിവുപോലെ പ്രവർത്തിക്കേണ്ടതാണ്. പ്രവേശന കവാടത്തിൽ ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തിയും കൗണ്ടറുകളിൽ കൂട്ടം കൂടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കിയും സേവനം നിർവ്വഹിക്കേണ്ടതാണ്. ജീവനക്കാരും മുൻകരുതൽ എടുത്തിരിക്കണം. എടിഎം കൗണ്ടറിൽ സാനിറ്റൈസർ സൗകര്യം ചെയ്തിരിക്കണം എന്നും ജോയിൻ്റ് രജിസ്ട്രാർ നിർദ്ദേശം നൽകി. 

Also Read: കൊവിഡ് 19: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം; കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി

ഇന്നും ഇന്നലെയുമായി 12 പേർക്കാണ് ജില്ലയിൽ കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടന്നത്. അതിനിടെ കാസർകോട്ടെ രോഗിക്കെതിരെ കടുത്ത വിമർശനങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചു. കാസർകോട് നിരുത്തരവാദത്തിന്റെ വലിയൊരു ദൃഷ്ടാന്തം കണ്ടു. രോഗബാധിതൻ തന്റെ ഇഷ്ടാനുസരണം എല്ലായിടത്തും പോയി. ഇത്തരക്കാർ സമൂഹത്തെയാണ് വഞ്ചിക്കുന്നതെന്നും ഇവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കേരളത്തിൽ ഇന്നും 12 പേര്‍ക്ക്കൊവിഡ് ; 6 പേര്‍ കാസര്‍കോട്ട് , കണ്ണൂരും എറണാകുളത്തും 3 വീതം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക