മറ്റു ജില്ലകളിൽ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാമ്പിളുകൾ  മാത്രം അയച്ചാൽ മതി എന്ന്  നിർദ്ദേശം  

ആലപ്പുഴ: മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയന്ത്രണം. ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയി . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജീവനക്കാരുടെ എണ്ണവും ഷിഫ്റ്റും പുനക്രമീകരിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റു ജില്ലകളിൽ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാമ്പിളുകൾ മാത്രം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാൽ മതി എന്നാണ് നിർദ്ദേശം . ആൻറിജൻ പരിശോധനകൾ കൂടുതലായി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.