Asianet News MalayalamAsianet News Malayalam

കൊല്ലം കൊവിഡ് മുക്തം; ചികിത്സയിലായിരുന്ന മൂന്ന് രോഗികളും ആശുപത്രി വിട്ടു

ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 1250 പേരാണ് ക്വാറൻ്റീനിൽ ഉള്ളത്. ഇതിൽ 5 പേ‍ർ മാത്രമണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. 

Covid 19 Kerala Kollam district brings active cases down to zero
Author
Kollam, First Published May 14, 2020, 1:40 PM IST

കൊല്ലം: കൊല്ലത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു മൂന്ന് പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയി. ഇതോടെ കൊല്ലം കൊവിഡ് മുക്തമായി. ഇത് വരെ 20 പേർക്കാണ് കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ  29നാണ് കൊല്ലം ജില്ലയിൽ അവസാനമായി ഒരാൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. 15 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിൻ്റെ ആശ്വാസത്തിലാണ് ജില്ല.

ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 1250 പേരാണ് ക്വാറൻ്റീനിൽ ഉള്ളത്. ഇതിൽ 5 പേ‍ർ മാത്രമണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. 
ആദ്യ  ഘട്ടത്തിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലയായിരുന്നു കൊല്ലം. ഒരുഘട്ടത്തിൽ 12 പേർ ഒരുമിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലേക്ക് വരെ എത്തി. 

കൊവിഡ് പോസിറ്റീവ് കേസുകൾ നിലവിലില്ലെങ്കിലും അതിർത്തിയിൽ ജില്ലാ ഭരണകൂടം പരിശോധന കർശനമാക്കിയിട്ടുണ്ട്. ആര്യങ്കാവ് തെൻമല ചെക്ക് പോസ്റ്റുകളിലൂടെ കൂടുതൽ പേർ എത്തുന്നത് കൊണ്ടും, വിദേശത്ത് നിന്ന് കൂടുതൽ പേർ വരും ദിവസങ്ങളിൽ തിരിച്ചെത്തുന്നതിനാലും ജാഗ്രത തുടരണമെന്നാണ് വിലയിരുത്തൽ. 

Follow Us:
Download App:
  • android
  • ios