ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു. പ്രതിദിന വർധന വീണ്ടും അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ് ഇന്നലെ 49,881 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത് 80,40,203 കേസുകളാണ്. 517 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 
1,20,527 ആയി.

ഇന്നലെ 56480 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 73,15,989 നിലവിൽ 6,03,687 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 90.99 ശതമാനമാണ് രോഗമുക്തി നിരക്ക്.