Asianet News MalayalamAsianet News Malayalam

കൊവിഡ് 19: പുനലൂര്‍ ടൗണിലെ ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണം

പുനലൂര്‍ ടൗണിലെ രണ്ട് ബേക്കറിളില്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവര്‍ അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം എന്നാണ് നിര്‍ദ്ദേശം.

covid 19 peoples who visit bakery in punalur should contact emergency
Author
Kollam, First Published Mar 12, 2020, 4:05 PM IST

കൊല്ലം: കൊവിഡ് 19 ബാധയുമായി ബന്ധപ്പട്ട് കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒ നിര്‍ദ്ദേശിച്ചു. പുനലൂര്‍ ടൗണിലെ കൃഷ്ണൻ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവര്‍ അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ബേക്കറിയിലെ രണ്ടുപേർ ഉൾപ്പെടെ ആകെ 12 പേർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: 9447051097

അതേസമയം, കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ അടുത്ത ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവര്‍ സഞ്ചരിച്ച വഴികളും ചെലവഴിച്ച സമയവും അടക്കം വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. കോട്ടയം ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രണ്ട് വ്യക്‌തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8  വരെ ഉള്ള ദിവസങ്ങളിൽ  യാത്ര ചെയ്‌തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് ഈ  ഫ്ലോ ചാർട്ടിൽ വിവരിക്കുന്നത്. 

Also Read: കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ സഞ്ചരിച്ച കോട്ടയത്തെ റൂട്ട് മാപ്പ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios