തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കാസര്ഡകോട് ജില്ലയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കണം. രണ്ട് മാസമായി കൊവിഡിനെതിരെ പട നയിക്കുകയായിരുന്നു. ഇപ്പോള്‍ ആശ്വാസമായിട്ടുണ്ട്. ജില്ലയിലെ 169 രോഗികളില്‍ 142 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. മാര്‍ച്ച് 21 മുതല്‍ ജില്ല മുഴുവന്‍ അടച്ചിട്ടു. അതിന് മുമ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് കാസര്‍കോട് രാജ്യം അംഗീകരിക്കുന്ന മാതൃകയായത്. ഇപ്പോള്‍ ദില്ലയില്‍ 4754 പേര്‍ നിരീക്ഷണത്തിലാണ്. 27 പേരാണ് ചികിത്സയിലുള്ളവര്‍. സംഖ്യ കുറച്ച് കൊണ്ടുവരാന്‍ എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചുവെന്നും ഈ നില കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.