തിരുവനന്തപുരം:  താമസസൗകര്യം ലഭിക്കാതെ വലയുന്ന വിദേശവിനോദ സഞ്ചാരികളുടെ സഹായത്തിനായി പൊലീസ് മുന്നിട്ടിറങ്ങും. ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടന്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. 

ഇങ്ങനെ കണ്ടെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശവിനോദ സഞ്ചാരികള്‍ക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ പല ഭാഗത്തും താമസസൗകര്യം കിട്ടാതെ അലയേണ്ടിവന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

Read Also: കൊവിഡ് 19: മദ്യവില്‍പനശാലകള്‍ അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക