വയനാട്: സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല നൽകിയ നടപടി വിവാദത്തിൽ. വയനാട്ടിലാണ് ആരോഗ്യ വകുപ്പിന്റെ ഈ തലതിരിഞ്ഞ നടപടി.

ഈ മാസം 24ന് മകൻ ബംഗളൂരുവിൽ നിന്നെത്തിയതിനാൽ തനിക്ക് സെൽഫ് ക്വാറന്റൈൻ അനുവദിക്കണമെന്നാണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്നാൽ, കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കിയ ആശുപത്രിയിൽ ജോലി ചെയ്യാൻ ഡിഎംഒ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഡോക്ടർമാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കാൻ നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാർ ഉത്തരവിട്ടിരുന്നു.

സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവറും ഗൺമാനും എതിരെ കേസെടുത്തിട്ടില്ല. ഇരുവരും നിർദ്ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം താൻ കാൺപൂരിലാണെന്ന് സബ് കളക്ടർ നുണ പറഞ്ഞതാണെന്നാണ് വിവരം. ഇദ്ദേഹം ബെംഗളൂരുവിലാണ് ഉള്ളതെന്ന് സൂചന പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചു.

Read Also: മുങ്ങിയ സബ് കളക്ടർ ബെംഗളൂരുവിലെന്ന് സൂചന; കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു...