Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം അതിരൂക്ഷം; കര്‍ശന നിയന്ത്രണം വേണമെന്ന് തിരുവനന്തപുരം ജില്ലാഭരണകൂടം

ഇടവേളക്ക് ശേഷം തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങൾ വീണ്ടും കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശമാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. 

covid 19 spread high alert and Trivandrum district administration wants strict control
Author
Trivandrum, First Published Sep 28, 2020, 11:12 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം. ഇടവേളക്ക് ശേഷം തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങൾ വീണ്ടും കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശമാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. ജില്ലയിൽ അവശ്യ സേവനങ്ങൾ മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന നിര്‍ദ്ദേശം. പൊതുഗതാഗതം പാടില്ല, സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ. 

നിലവിൽ ഏര്‍പ്പെടുത്തുന്ന മൈക്രൊ കണ്ടെയിൻമെന്‍റ് സോണുകൾ ഫലപ്രദമല്ലെന്നും ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗ വ്യാപനം ശ്രദ്ധയിൽ പെടുമ്പോൾ അതാത് പ്രദേശങ്ങളിൽ മാത്രം കണ്ടെയിൻമെന്‍റ് സോണുകൾ പരിമിതപ്പെടുത്തുന്നതിന് പകരം വാര്‍ഡ് അടിസ്ഥാനത്തിൽ തന്നെ നിയന്ത്രണം വേണമെന്നാണ് ജില്ലാ ഭരണകൂടുത്തിന്‍റെ ആവശ്യം . 

അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് തലസ്ഥാന ജില്ലയിൽ ഇപ്പോൾ കൊവിഡ് വ്യാപന നിരക്ക്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം നിന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും നിലവിലുണ്ട്, സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അതിന് മുന്നോടിയായാണ് കര്‍ശന നിയന്ത്രണം ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങൾ തിരുവനന്തപുരം ജില്ലാ ഭരണകൂടം മുന്നോട്ട് വക്കുന്നത്. 

Follow Us:
Download App:
  • android
  • ios