Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ്. കണ്ണൂരിൽ മാത്രം 10 പേര്‍ക്ക് വൈറസ് ബാധ

ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ പുനപരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടികൾ കര്‍ശനമാക്കിയിരുന്നു . ട്രിപ്പിൾ ലോക്ക് സംവിധാനമാണ് കണ്ണൂരിൽ അടക്കം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

Covid 19 status and updates pinarayi vijayan presser
Author
Trivandrum, First Published Apr 21, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3  പാലക്കാട് 4   മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരി‍ൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. 

ഇന്ന് കാസര്‍കോട് ജില്ലയിൽ പുതിയതായി 3 കേസുകൾ  റിപ്പോർട്ട് ചെയ്തു. ചെങ്കള സ്വദേശികളായ  48 വയസുകാരനും,20 വയസുകാരനും ,മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43  വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  3 പേരും വിദേശത്തുനിന്നും വന്നവരാണ് . പാലക്കാട് മലപ്പുറം കൊല്ലം. ഓരോരുത്തരും തമിഴ് നാട്ടിൽ നിന്നും വന്നവരാണ്. അതിര്‍ത്തിയിൽ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂരിൽ ആണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളത്.  104 പേര്‍ക്ക് വൈറസ് ബാധയുണ്ട്.  ഒരു വീട്ടിൽ പത്തു പേർക്ക് സമ്പർക്കം വഴി രോഗം വന്നു. സ്ഥിതി ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം പ്രവചനാതീതമാണ്. പലപ്പോഴും വിചിത്രമായ കാര്യങ്ങളും രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ നടക്കുന്നു. 

പ്രതിസന്ധി മറികടക്കുന്നത് ഒട്ടും എളുപ്പമല്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്,. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് 2 26969 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. 140688 എണ്ണം നിലവിൽ ഉപയോഗ യോഗ്യമാണ്.  ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ പുനപരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടികൾ കര്‍ശനമാക്കിയിരുന്നു . ട്രിപ്പിൾ ലോക്ക് സംവിധാനമാണ് കണ്ണൂരിൽ അടക്കം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രോഗ പ്രതിരോധ മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകി. ആകെ 21170 പോലീസുകാർ ഡ്യൂട്ടിയിൽ ഉള്ളത്. ഫയര്‍ ആന്‍റ് റസ്ക്യു ടീമും സുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. മലോര മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതായി വാര്‍ത്തയുണ്ട്. തീറ്റയും വെള്ളവും കിട്ടാതെ വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയുണ്ട്. ഇത് പ്രതിരോധിക്കാൻ വനം വകുപ്പിന് നിര്‍ദ്ദേശം നൽകി. ഇടുക്കിയിൽ പച്ചക്കറി സംഭരണം പ്രശ്നത്തിലാണ്. ഇതിന് സംവിധാനം ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

 9.66 ശതമാനം കാര്‍ഡുടമകൾക്കും റേഷൻ എത്തിക്കാൻ സംസ്ഥാന സര്‍ക്കാരിന് ആയി. മെയ്മാസത്തെ വിതരണത്തിന് അരിയും സാമഗ്രികളും തയ്യാറായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിൽ പെടുത്തി സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് റേഷൻ വിതരണം ഇന്നലെ തുടങ്ങി ഏപ്രിൽ 26 ന് അവസാനിക്കും.  27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പലവ്യഞ്ജനക്കിറ്റ് പിങ്ക് കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബത്തിലെ മഞ്ഞ കാര്‍ഡുകാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. 

തിരക്കൊഴിവാക്കാൻ 22 മുതല്‍ 26 വരെ ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. 22ന്  1,2 അക്കങ്ങളിൽ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ളവരും 23 ന് 3,4  അക്കങ്ങളുള്ളവരും 24 ന് 5, 6 നമ്പരുള്ളവരും . 25 ന് 7,8  നമ്പറുകാരും, 26 ന് 9,0 അക്കങ്ങളിൽ അവസാനിക്കുന്ന  കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാനെത്തേണ്ടത്.

ഹോട്ട് സ്പോ്ടുകളായി രജിസ്റ്റര്‍ ചെയ്ത ഇടങ്ങളിൽ സന്നദ്ധ പ്രവര്‍ത്തകര്‍ കിറ്റുകൾ വീടുകളിലെത്തിക്കും, അതിഥി തൊഴിലാളികൾക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിൽ രാവും പകലും വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന സിവിൽ സപ്ലെയിസ് ജീവനക്കാരും റേഷൻകടകളിലെ ജീവനക്കാരും കുടുംബ ശ്രീ കയറ്റിറക്ക് തൊഴിലാളികൾ അടക്കം സന്നദ്ധ പ്രവര്‍ത്തകരുടെ വരെ സേവനം മികച്ചതാണ്. അവര്‍ക്കെല്ലാം അഭിനന്ദനം അറിയിക്കുന്നു എന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

റമദാൻ കാലത്തെ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരണം. അതിന് വേണ്ടി മത നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തി ധാരണയിലെത്തി.  സാഹചര്യത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് ശരിയാ നിലപാടെടുത്ത മത നേതാക്കളെ അഭിനനന്ദനം അറിയിക്കുന്നു. കൂടിച്ചേരലുകളും കൂട്ട പ്രാര്‍ത്ഥനകളും ഒഴിവാക്കാൻ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. 

ദാന ധര്‍മ്മത്തിനും വലിയ പ്രാധാന്യമാണ് റമദാൻ കാലത്ത് ഉള്ളത്. രോഗ പീഢയുടെ കാലത്ത് അത് അര്‍ഹരുടെ കൈകളിലെത്താൻ സാഹചര്യം ഒരുങ്ങട്ടെ എന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനൻമയാണ്. രോഗവ്യാപനം തടയുകയാണ് പരമപ്രധാനം. 

കടന്നു പോകുന്നത് വിഷമം പിടിച്ച നാളുകളാണ് .വിഷമമാണ് എല്ലാ ദിവസവും പങ്ക് വെക്കുന്നത്. വലിയ തിരിച്ചടി നേരിടാൻ തയ്യാറെടുപ്പ് വേണം. മഹാമാരി സംഹാര രൂപം പൂണ്ടാൽ അതിനെയും നേരിടാൻ തയ്യാർ എടുക്കണം. കരുതല്‍ നടപടികളിലേക്ക്  ഇപ്പോൾ തന്നെ കടക്കേണ്ടതുണ്ട്. നമ്മുടെ ഭക്ഷ്യസ്ഥിതി ഇന്നും അടുത്ത മാസങ്ങളിലും ഭദ്രമാണ്. മറ്റ് സംസ്ഥാനങ്ങില്‍ നിന്നുള്ള ചരക്ക് നീക്കവും നടക്കുന്നുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ സ്ഥിതി മാറിയേക്കും. മറ്റ് സംസ്ഥാനങ്ങളെക്കൂടി ആശ്രയിച്ചാകും ഇത്. കാര്‍ഷികമേഖലയില്‍ നല്ല ഇടപെടല്‍ വേണം. നിലവിൽ ഭക്ഷ്യ ധാന്യം ഉണ്ട്. പക്ഷെ പ്രതിസന്ധി തുടർന്നാൽ സ്ഥിതി മാറാം. ഇപ്പോൾ തന്നെ മുന്നൊരുക്കം വേണം. കാർഷിക മേഖലയിൽ വൻ തോതിൽ ഇടപെടൽ വേണം. എല്ലാവരും ചെറിയ തോതിൽ എങ്കിലും കൃഷി ചെയ്യണം. കൃഷി വകുപ്പ് തദ്ദേശ വകുപ്പുമായി ചേർന്ന് പുതിയ പദ്ധതി തയ്യാർ ആക്കും. 

ആവശ്യമായ ഭക്ഷ്യധാന്യങ്ങളിവിടെ ഉത്പാദിക്കാൻ സാധിക്കില്ല.  ഈ മഹാമാരിയുടെ സംഹാരമുഖം രാജ്യത്തും ലോകത്തും കൂടുതല്‍ വ്യക്തമാകുകയാണ്. കരുതല്‍ നടപടികളിലേക്ക്  ഇപ്പോൾ തന്നെ കടക്കേണ്ടതുണ്ട്. 
നമ്മുടെ ഭക്ഷ്യസ്ഥിതി ഇന്നും അടുത്ത മാസങ്ങളിലും ഭദ്രമാണ്. മറ്റ് സംസ്ഥാനങ്ങില്‍ നിന്നുള്ള ചരക്ക് നീക്കവും നടക്കുന്നുണ്ട്. 

ഒരു തദ്ദേശ സ്ഥാപന അതിർത്തിയിലും ഭൂമി തരിശ്ശിടില്ല എന്ന് പ്രതിജ്ഞ എടുക്കണം. സ്വന്തമായി തരിശ് ഇട്ടവർ കൃഷി ചെയ്യണം. അല്ലെങ്കിൽ കൃഷി ചെയ്യാൻ ഭൂ ഉടമ അനുവദിക്കണം. പുത്തൻ കൃഷി രീതി അടക്കം കാര്‍ഷിക മേഖലയിൽ അടിമുടി മാറ്റത്തിന്‍റെ നാളുകളാണം വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടറിൽ നെൽ കൃഷി നടത്തും. 

Follow Us:
Download App:
  • android
  • ios