തിരുവനന്തപുരം: കൊവിഡ് 19 ഭീതിയും ജാഗ്രതയും തുടരുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി. കെഎസ്‍ഡിപി ഡയറക്ടര്‍ എം ജി രാജമാണിക്യം ഉള്‍പ്പടെയുള്ളവര്‍ക്കാണ് വിദേശയാത്രക്ക് അനുമതി ലഭിച്ചിരിക്കുന്നത്. 

ലണ്ടനിലേക്കാണ് രാജമാണിക്യം പോകുന്നത്. ഏപ്രില്‍ നാല് മുതല്‍ 18 വരെയാണ് യാത്ര. ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് തായ്‍ലന്‍ഡിലേക്ക് പോകാനാണ് അനുമതി. ഒമ്പത് ദിവസത്തേക്കാണ് യാത്ര.  ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ജോഷി നിർമ്മയി ശശാങ്ക് റഷ്യയിലേക്കാണ് പോകുന്നത്. അഞ്ച് ദിവസത്തേക്കാണ് യാത്ര. എല്ലാവരുടെയും യാത്രകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക