Asianet News MalayalamAsianet News Malayalam

കൊവിഡ് 19 : പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ

സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

COVID 19 three more people in hospital isolation pathanamthitta
Author
Pathanamthitta, First Published Mar 21, 2020, 10:01 AM IST

പത്തനംതിട്ട: കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ അമേരിക്കയിൽ നിന്നെത്തിയതും മാറ്റൊരാൾ പൂനെയിൽ നിന്ന് വന്നതുമാണ്. ഇതോടെ
മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനിൽ കഴിയുന്നത്.  സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കുന്നില്ല.  സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു.

വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളാ അതിർത്തികളഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക . കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂർണ നിയന്ത്രണം നിലവിൽ വരും. 

 

Follow Us:
Download App:
  • android
  • ios