കോഴിക്കോട്: കൊവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെതാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെ അറിയിപ്പ്,. 

കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്,  കോഴിക്കോട് ബീച്ച്,  കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക