പാലക്കാട്: കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ നട്ടം തിരി‍ഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ ദിവസങ്ങളോളമാണ് നാട്ടിൽ അങ്ങിങ്ങ് കറങ്ങി നടന്നത്. 

കഴിഞ്ഞ 13 നാണ് കാരാക്കുറിശ്ശി സ്വദേശി നാട്ടിലെത്തുന്നത്. നിരീക്ഷണത്തിന് വിധേയനാകുന്നത് 21 നും. ബന്ധുവീടുകളിൽ അടക്കം നിരവധിയിടങ്ങളിൽ ഇയാൾ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് കാരക്കുറിശ്ശിൽ നിന്നും മലപ്പുറത്തേക്കും ഇതിനിടെ പോയി വന്നു.  

യാത്രാ മാര്‍ഗ്ഗങ്ങളും സമ്പ‍ക്കപ്പട്ടികയും തയ്യാറാക്കൽ അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും പറയുന്നത്. കൂടുതൽ പേരിലേക്ക് വൈറസെത്താനുള്ള സാധ്യതയുള്ളതിനാൽ സമ്പര്‍ക്കപ്പട്ടിക എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പരിശ്രമാണ് ഇപ്പോൾ നടക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക