കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കൊവിഡ് ബ്രിഗേഡ് ആദ്യസംഘം ഇന്ന് കാസർഗോഡേക്ക്. പരിശീലനം പൂർത്തിയാക്കിയ സഘം ഇന്ന് പത്ത് മണിക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സന്നദ്ധ പ്രവർത്തകർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ളവർ ഉൾപ്പെടുന്നതാണ് കോവിഡ് ബ്രിഗേഡ് സംഘം. 

ഐസി,യും, വെന്‍റിലേറ്റര്‍ സഹായം നൽകൽ എന്നിവയിലടക്കം പരിശീലനം നേടയവരാണ് ഇവർ. ആദ്യഘട്ടത്തിൽ കാസർഗോഡ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക. കൊവിഡ് ബ്രിഗേഡിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്.