തിരുവനന്തപുരം: സംസ്ഥാനത്തെ 1212 കൊവിഡ് രോഗികളില്‍ 266 പേര്‍ തിരുവനന്തപുരത്ത്. തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്. മലപ്പുറം ജില്ലയില്‍ 261 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. എറണാകുളത്ത് 121 പേര്‍ക്കും ആലപ്പുഴയില്‍ 118 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.